കണ്ണൂര്‍ : സര്‍വശിക്ഷാ അഭിയാനും കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകര്‍ക്കായി 'സാര്‍ത്ഥകം 2010' ശില്‍പശാല സംഘടിപ്പിക്കുന്നു. 11 ന് തളിപ്പറമ്പ് വിദ്യാഭവനിലാണ് ശില്‍പശാല. റിസോഴ്സ് അദ്ധ്യാപകരായ കൃഷ്ണന്‍ നടുവിലത്ത്, സി.എം. വിനയചന്ദ്രന്‍, വി.എം. വിമല എന്നിവര്‍ ക്ലാസ്സെടുക്കും.
--------------------------------------------------------
വിദ്യാരംഗം കലാസാഹിത്യവേദി. ബി. ആര്‍. സി. പാപ്പിനിശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2010 ഒക്ടോബര്‍ 20 ന് അഴീക്കോട് അക്ലിയത്ത് എല്‍. പി. സ്കൂളില്‍ ബാലസാഹിത്യ പാഠശാല സംഘടിപ്പിക്കുന്നു. LP,UP,HS വിഭാഗങ്ങളില്‍ നിന്ന് 2 വീതം കുട്ടികള്‍ പങ്കെടുക്കണം. പി. നരേന്ദ്രനാഥ്, മാലി, സിപ്പി പള്ളിപ്പുറം എന്നീ മൂന്ന് എഴുത്തുകാരുടെ പരമാവധി കൃതീകള്‍ വായിച്ച് അതിന്റെ വായന കുറിപ്പുമായാണ് കുട്ടികള്‍ പങ്കെടുക്കേണ്ടത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍
പാപ്പിനിശ്ശേരി