സെന്‍സസ് സഹായ കേന്ദ്രം തുടങ്ങി
സെന്‍സസ് 2011 ന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 28 വരെ നടക്കും. തുടര്‍ന്ന് പുന:പരിശോധനാ ഘട്ടം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കും. സെന്‍സസ് എന്യൂമറേറ്റര്‍മാരുടെയും സെന്‍സസ് ഉദ്യോഗസ്ഥരുടേയും സാങ്കേതികമായ സംശയങ്ങള്‍ തീര്‍ക്കുന്നതിനും സെന്‍സസിനെ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കുന്നതിനുമായി സെന്‍സസ് സഹായ കേന്ദ്രം ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിന്റെ തിരുവനന്തപുരം ഓഫീസില്‍ സജ്ജമായി. ഫോണ്‍ : 0471 - 2127544, 0471 - 2481861, 1800 3450 111 (ടോള്‍ ഫ്രീ), dcokerala@gmail.com പി.എന്‍.എക്സ