വിദ്യാരംഗം സാഹിത്യോത്സവം പെരളശ്ശേരി ജേതാക്കള്‍
ചക്കരക്കല്‍: കണ്ണൂര്‍ സൗത്ത് ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കാടാച്ചിറ ഹൈസ്കൂള്‍ രണ്ടും അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നും സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ തോട്ടട വെസ്റ്റ് യു.പി. രണ്ടും അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.
എല്‍.പി. വിഭാഗത്തില്‍ ഐവര്‍കുളം ജി.പി.യു.പി., തോട്ടട വെസ്റ്റ് യു.പി. മുണ്ടല്ലൂര്ന്യു എല്‍.പി. എന്നിവ ഒന്നും കാടാച്ചിറ എല്‍.പി. പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി., കടമ്പൂര് നോര്‍ത്ത് യു.പി. എന്നിവ രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. എടക്കാട് ഒ.കെ.യു.പി.സ്കൂളില്‍ നടന്ന പരിപാടി ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. വിജയന് അധ്യക്ഷനായി. എം.പി. പ്രദീപന്, എം.ജെ. മാത്യു, കെ.കെ. വിനോദ്കുമാര്‍, സി. വേദപ്രകാശ്, സി.പി. അശ്രഫ്, കെ.വി. ദിലീപ്കുമാര് പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ പി. പത്മാക്ഷന് അധ്യക്ഷത വഹിച്ചു. കെ.വി.കരുണാകരന് സമ്മാനദാനവും എം. ജയപ്രകാശ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വി.കെ. രഞ്ചിത്ത്കുമാര്‍, കെ.വി. പ്രേമരാജന്‍, കെ. പ്രസന്ന, കെ. ശിവദാസന്‍, പി.കെ. ശോഭന, ടി. അബ്ദുല്‍ഹഖ് എന്നിവര്‍ പ്രസംഗിച്ചു.