Sunday, October 9, 2011

തലയെണ്ണി തലയെണ്ണിത്തീരും മുന്‍പ്...


Wednesday, April 27, 2011

എസ്.എസ്.എല്‍.സി. റിസള്‍ട്ട് 28.04.2011 വ്യാഴാഴ്ച വൈകീട്ട് 4.30 ന് പ്രസിദ്ധീകരിക്കും 


തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ ഫലം ഔദ്യോഗികമായിപ്രഖ്യാപിക്കും. ആദ്യമായാണ് ഏപ്രില്‍മാസം എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പരീക്ഷാ ബോര്‍ഡ് യോഗംചേര്‍ന്ന് മോഡറേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 2728 പരീക്ഷാകേന്ദ്രങ്ങളിലായി റഗുലര്‍ വിഭാഗത്തില്‍ 458699 വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 4752 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 228561 ആണ്‍കുട്ടികളും 230138 പെണ്‍കുട്ടികളുമാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് മലപ്പുറം (72556) ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് വയനാട് (11069) ജില്ലയിലാണ്. ഗള്‍ഫില്‍ 511 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1055 വിദ്യാര്‍ഥികളും
എസ്.എസ്.എല്‍.സി.ഫലം നാളെ ഔദ്യോഗിക പ്രഖ്യാപനം നടന്ന ഉടന്‍ www.results.itschool.gov.inല്‍ ലഭ്യമാക്കാന്‍ ഐ.ടി.@സ്കൂള്‍ പ്രത്യേക പോര്‍ട്ടല്‍ ഒരുക്കി. ഫലപ്രഖ്യാപന സമയത്ത് സാധാരണ ഉണ്ടാകാറുള്ള ഇന്റര്‍നെറ്റ് ഡാറ്റാ ട്രാഫിക് ഒഴിവാക്കാന്‍ സാധാരണ സെര്‍വര്‍ അധിഷ്ഠിത ഹോസ്റിങ് രീതിയ്ക്കുപകരം പ്രത്യേക ക്ളൌഡ് നെറ്റ്വര്‍ക്ക് സംവിധാനമാണ് ഈ വര്‍ഷം ഐ.ടി@സ്കൂള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫലമറിയാനും പ്രിന്റൌട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ് പ്ളസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ഫലം സൌജന്യ എസ്.എം.എസിലൂടെ നല്‍കാനും ഐ.ടി@ സ്കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് സംവിധാനം വഴി ഐ.ടി @സ്കൂള്‍ ഒരുക്കിയ പോര്‍ട്ടലിന് ആദ്യ അരമണിക്കൂറില്‍ 25 ലക്ഷം ഹിറ്റ് ലഭിച്ചിരുന്നു. ഐ.ടി@സ്കൂള്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാനുള്ള സൌകര്യം പ്രഥമാധ്യാപകര്‍ ഒരുക്കണമെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

Wednesday, February 23, 2011

സെന്‍സസ്

സെന്‍സസ് സഹായ കേന്ദ്രം തുടങ്ങി
സെന്‍സസ് 2011 ന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 28 വരെ നടക്കും. തുടര്‍ന്ന് പുന:പരിശോധനാ ഘട്ടം മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കും. സെന്‍സസ് എന്യൂമറേറ്റര്‍മാരുടെയും സെന്‍സസ് ഉദ്യോഗസ്ഥരുടേയും സാങ്കേതികമായ സംശയങ്ങള്‍ തീര്‍ക്കുന്നതിനും സെന്‍സസിനെ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ സമര്‍പ്പിക്കുന്നതിനുമായി സെന്‍സസ് സഹായ കേന്ദ്രം ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിന്റെ തിരുവനന്തപുരം ഓഫീസില്‍ സജ്ജമായി. ഫോണ്‍ : 0471 - 2127544, 0471 - 2481861, 1800 3450 111 (ടോള്‍ ഫ്രീ), dcokerala@gmail.com പി.എന്‍.എക്സ

Wednesday, November 3, 2010

വിദ്യാരംഗം സാഹിത്യോത്സവം പെരളശ്ശേരി ജേതാക്കള്‍




ചക്കരക്കല്‍: കണ്ണൂര്‍ സൗത്ത് ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാടാച്ചിറ ഹൈസ്‌കൂള്‍ രണ്ടും അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നും സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ തോട്ടട വെസ്റ്റ് യു.പി. രണ്ടും അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നും സ്ഥാനം കരസ്ഥമാക്കി.

എല്‍.പി. വിഭാഗത്തില്‍ ഐവര്‍കുളം ജി.പി.യു.പി., തോട്ടട വെസ്റ്റ് യു.പി. മുണ്ടല്ലൂര്‍ന്യു എല്‍.പി. എന്നിവ ഒന്നും കാടാച്ചിറ എല്‍.പി. പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി., കടമ്പൂര്‍ നോര്‍ത്ത് യു.പി. എന്നിവ രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. എടക്കാട് ഒ.കെ.യു.പി.സ്‌കൂളില്‍ നടന്ന പരിപാടി ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സി. വിജയന്‍ അധ്യക്ഷനായി. എം.പി. പ്രദീപന്‍, എം.ജെ. മാത്യു, കെ.കെ. വിനോദ്കുമാര്‍, സി. വേദപ്രകാശ്, സി.പി. അശ്രഫ്, കെ.വി. ദിലീപ്കുമാര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ പി. പത്മാക്ഷന്‍ അധ്യക്ഷത വഹിച്ചു. കെ.വി.കരുണാകരന്‍ സമ്മാനദാനവും എം. ജയപ്രകാശ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. വി.കെ. രഞ്ചിത്ത്കുമാര്‍, കെ.വി. പ്രേമരാജന്‍, കെ. പ്രസന്ന, കെ. ശിവദാസന്‍, പി.കെ. ശോഭന, ടി. അബ്ദുല്‍ഹഖ് എന്നിവര്‍ പ്രസംഗിച്ചു.